കൽപ്പറ്റ: ഇന്ദിരാഗാന്ധിയുടെ എല്ലാ ധീരതയും സാമ്യവും നിറഞ്ഞ കൊച്ചുമകൾ പ്രിയങ്ക ഗാന്ധി വയനാട്ടിൽ ജനവിധി തേടാൻ 23 ന് എത്തും. നാമനിർദ്ദേശ പത്രിക സമർപ്പണവും പ്രചാരണവും ആയി കുറഞ്ഞത് 10 ദിവസം പ്രിയങ്ക വയനാട്ടിൽ ഉണ്ടാകും. പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റ മൽസരത്തിന് നിറം പകരാൻ വയനാട് ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ പ്രിയങ്ക ഗാന്ധിക്കൊപ്പം അമ്മ സോണിയ ഗാന്ധിയും സഹോദരൻ രാഹുൽ ഗാന്ധിയും വയനാട്ടിലേക്ക് എത്തുകയാണ്. ബുധനാഴ്ച റോഡ് ഷോ ഒരുക്കിയിട്ടുണ്ട്.
മണ്ഡലത്തിലെത്തി പത്രിക സമർപ്പിക്കുന്ന പ്രിയങ്ക 23 മുതൽ പത്ത് ദിവസം മണ്ഡലത്തിൽ പര്യടനം നടത്തുകയും ചെയ്യും. നിലവിൽ രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടക്കുകയാണ് യുഡിഎഫ്. പഞ്ചായത്തുതല കൺവെൻഷനുകൾ തുടക്കമിട്ടിട്ടുണ്ട്. ഘട്ടം ഘട്ടമായി പ്രചാരണത്തിൽ മുന്നേറാനാണ് യുഡിഎഫ് നീക്കം. ഒത്തു പിടിച്ചാൽ 5 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷം നേടാം. പ്രിയങ്ക വിളയിച്ച് പാർലമെൻ്റിൽ എത്തിയാൽ ദേശീയ രാഷ്ട്രീയം പുതിയ ദിശയിലേക്ക് നീങ്ങുമെന്നുറപ്പാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജനാധിപത്യവാദിയും മനുഷ്യാവകാശ പ്രവർത്തകനുമായി വളർന്നു കഴിഞ്ഞ രാഹുൽ ഗാന്ധിക്കൊപ്പം ഇന്ദിര ഗാന്ധിയുടെ ആർജവമുള്ള പ്രിയങ്ക കൂടി സഭയിലെത്തുമ്പോൾ കരുത്തുറ്റ ഒരു ആദർശാക്രമണ നിരയാണ് സഭയിൽ രൂപീകരിക്കപ്പെടുന്നത്. മോദിയുടെ പേടിസ്വപ്നമായ മെഹുവ മോയിത്രയെക്കാളും ആശയ പോരാട്ടങ്ങളിൽ ആക്രമണകാരിയായിരിക്കും പ്രിയങ്ക ഗാന്ധി.മോദിയെ തരിമ്പും ഭയമില്ലെന്ന് ''എൻ്റെ അച്ഛൻ രാജീവ് ഗാന്ധിയാണ്" എന്ന ഒറ്റ മുന്നറിയിപ്പിലൂടെ ബി ജെ പി യെ പ്രിയങ്ക മുൻപൊരിക്കൽ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. സഭയ്ക്ക് പുറത്ത് നയം നേരത്തേ വ്യക്തമാക്കിയ പ്രിയങ്ക, സഭയ്ക്കുള്ളിൽ കൂടുതൽ ശക്തയാകും എന്ന് ഉറപ്പാണ്. രാഹുലിനൊപ്പം പല സംഘർഷ .മേഖലകളിലും പോകുകയും ദുരിതബാധിതരെ സഹായിക്കുകയും ചെയ്തിട്ടുള്ള പ്രിയങ്കയ്ക്ക് പാർലമെൻ്റ് ശക്തമായ പോരാട്ടങ്ങൾക്കുള്ള വേദിയാക്കാനാകും.
Priyanka is coming to Wayanad on 23rd, along with Sonia and Rahul Gandhi!